തുർക്കിയില്‍ കാര്‍ ബോംബ് സ്ഫോടനം; 13 സൈനികര്‍ കൊല്ലപ്പെട്ടു

08:55 am 18/12/2016

download
ഇസ്​താംബൂൾ: തുർക്കിയിലെ കയ്സേരി പ്രവിശ്യയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 13 സൈനികർ മരിച്ചു. 48പേർക്ക് പരിക്കേറ്റു. സൈനിക കേന്ദ്രത്തിൽ നിന്നും ബസിൽ അവധി ദിന ഷോപ്പിങ്ങിനായി ​പോയ സൈനികരാണ്​ കൊല്ലപ്പെട്ടത്​. ജോലി കഴിഞ്ഞ് പോവുകയായിരുന്ന സൈനികർ സഞ്ചരിച്ച ബസിനടുത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കുർദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ ആഴ്​ച ഇസ്​താംബൂളി​െല ഫുട്ബോൾ സ്​റ്റേഡിയത്തിലുണ്ടായ സ്​ഫോടനത്തിൽ 44 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് വീണ്ടും സ്ഫോടനം. സ്ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടരുതെന്ന് സർക്കാർ ആവശ്യപ്പെട്ടു.