തുർക്കിയിൽ കാർബോംബ്​ സ്​​ഫോടനം; ആറ്​ മരണം

04:39 pm 18/08/2016
download (5)
ഇസ്​തംബൂൾ: തുർക്കിയിലെ കിഴക്കൻ പ്രദേശത്തുണ്ടായ രണ്ട്​ കാർബോംബ്​ സ്​ഫോടനത്തിൽ ആറ്​ ​േപർ മരിച്ചു. 71 പേർക്ക്​ പരിക്കേറ്റു. എലാസിഗ്​ നഗരത്തിൽ പൊലീസ്​ സ്​റ്റേഷന്​ സമീപത്തുണ്ടായ ഉഗ്ര സ്​​േഫാടനത്തിൽ മൂന്ന്​ പൊലീസുകാരും മണിക്കൂറുകൾക്ക്​ ശേഷം മറ്റൊരു സ്​ഥലത്ത്​ നടന്ന സ്​​േഫാടനത്തിൽ കുട്ടിയുൾപ്പെടെ മൂന്ന്​ സാധാരണക്കാരുമാണ്​ കൊല്ല​െപ്പട്ടത്​.

സംഭവ സ്​ഥലത്ത്​ കനത്ത പുക ഉയരുന്നത​ി​െൻറ വിഡിയൊ ദൃശ്യങ്ങൾ സ്വകാര്യ ചാനൽ ദോഗൻ ന്യൂസ്​ പുറത്തുവിട്ടിട്ടുണ്ട്​. സ്​​േഫാടനത്തിൽ വാഹനങ്ങൾ കത്തി നശിച്ചതായും കെട്ടിടങ്ങൾ തകർന്നതായും എലാസിഗ്​ മേയർ അറിയിച്ചു. ആക്രമണത്തിന്​ പിന്നിൽ കുർദിസ്താൻ വർക്കേഴ്​സ്​ പാർട്ടിയാണെന്നാണ്​ ഒൗദ്യോഗിക വ്യത്തങ്ങൾ അറിയിച്ചത്​. അതിനിടെ തുർക്കിയിലെ പട്ടാള അട്ടിമറി ​​ശ്രമത്തിന്​ പിന്നിൽ പ്രവർത്തിച്ചെന്ന്​ സംശയിക്കപ്പെടുന്ന ഫലഹുല്ല ഗുലനുമായി ബന്ധമുണ്ടെന്ന്​ കരുതുന്ന സ്​ഥാപനങ്ങളിൽ പൊലീസ്​ റെയ്​ഡ്​ നടത്തി.