12:05 am 29/08/2016
ഇസ്തംബൂൾ: തുർക്കിയിൽ വനിതാ പൊലീസിന് ശിരോവസ്ത്രം ധരിക്കാൻ അനുമതി. പൊലീസ് ധരിക്കുന്ന തൊപ്പിയുടെ താഴെ യൂനിഫോമിെൻറ നിറമുള്ളതും അലങ്കാരമില്ലാത്തതുമായ ശിരോവസ്ത്രം വസ്ത്രം ധരിക്കാനാണ് അനുമതി നൽകിയത്. ശനിയാഴ്ച പുറത്തിറക്കിയ സർക്കാർ ഗസറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഭരണകക്ഷിയായ എ.കെ പാർട്ടിയും ശിരോവസ്ത്ര നിരോധം എടുത്ത് കളയുന്നതിന് സർക്കാർ വൃത്തങ്ങളിൽ സമ്മർദം ചെലുത്തിയിട്ടുണ്ട്. തുർക്കി സർവകലാശാലകളിൽ നിലനിന്നിരുന്ന ശിരോവസ്ത്ര നിരോധം 2010ൽ സർക്കാർ എടുത്ത് കളഞ്ഞിരുന്നു. 2013ൽ സർക്കാർ നടത്തുന്ന സ്ഥാപനങ്ങളിലും 2014ൽ ഹൈസ്കൂളിലും ശിരോവസ്ത്രം ധരിക്കാൻ അനുവാദം നൽകിയിരുന്നു.