തുർക്കിയിൽ വിവാഹ ചടങ്ങിനിടെ സ്ഫോടനം; 30 മരണം

09:50 AM 21/08/2016
download (1)
ഇസ്​തംബൂൾ: തുർക്കിയിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ബോംബ്​ സ്​ഫോടനത്തിൽ 30 പേർ മരിച്ചു. 94 പേർക്ക്​ പരിക്കേറ്റു. കഴിഞ്ഞ ദിവസം ഗാസിയാൻടെപ്​ നഗരത്തിലാണ്​ സ്ഫോടനമുണ്ടായത്​. മനുഷ്വത്വ രഹിതമായ ആക്രമണമാണ് നടന്നതെന്നും സംഭവത്തിന്​ പിന്നിൽ കുർദിഷ്​ വിമതരോ ​െഎ.എസ്​ തീവ്രവാദികളോ ആകാമെന്നും തുർക്കി ഉപപ്രധാനമന്ത്രി മെഹ്മദ്​ സിംസെക്​ പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിലും തുർക്കിയിൽ തുടർച്ചയായ ഭീകരാക്രമണങ്ങളും ബോംബ്​ സ്ഫോടനങ്ങളും നടന്നിട്ടുണ്ട്​​. പി.കെ.കെ എന്നറിയപ്പെടുന്ന കുർദിഷ്​ മീലീഷ്യയായ കുർദിസ്താൻ വർക്കേഴ്സ്​ പാർട്ടിയോ​ െഎ.എസോ ഇൗ അക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്​.

ജൂണിൽ ഇസ്​തംബൂൾ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 44 പേരും കഴിഞ്ഞ മാസം നടന്ന പട്ടാള അട്ടിമറി ശ്രമത്തിൽ 265 പേരും മരിച്ചിരുന്നു.