തുർക്കിയിൽ 1400 പട്ടാളക്കാരെ പിരിച്ചു വിടുന്നു

07:27pm 31/07/2016
images
ഇസ്​തംബൂൾ: പട്ടാള അട്ടിമറി ശ്രമം നടന്ന തുർക്കിയിൽ ഫതഹുല്ല ഗുലനുമായി ബന്ധ​മുണ്ടെന്ന്​ സംശയിക്കപ്പെടുന്ന 1400 പട്ടാളക്കാരെ അധികൃതർ പിരിച്ചുവിടുന്നു. ഒൗദ്യോഗിക വാർത്താ ഏജൻസിയായ അനദോലു ചാനലാണ്​ ഇക്കാര്യം റിപ്പോർട്ട്​ ​െചയ്​തത്​. അതേസമയം പരിശീലന​ കേന്ദ്രങ്ങൾ അടച്ചു പൂട്ടുന്നതടക്കമുള്ള സുപ്രധാന മാറ്റങ്ങൾ സൈന്യത്തിൽ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതായി തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ ഞായറാഴ്​ച അറിയിച്ചു.

‘ചെറിയ ഭരണഘടനാ പാക്കേജ്​ ഞങ്ങൾ പാർലമെൻറിൽ​ ​െവക്കാൻ ഉദ്ദേശിക്കുകയാണ്​​ അത്​ പാസായാൽ ദേശീയ രഹസ്യാന്വേഷണ ഏജൻസിയും അതി​െൻറ അതി​െൻറ പരമാധികാരിയും പ്രസിഡൻറി​െൻറ നിയന്ത്രണത്തിലാകും. സൈനിക സ്​കൂൾ അടച്ചു പൂട്ടി പകരം ദേശീയ സൈനിക സർവകലാശാല സ്​ഥാപിക്കും’. –ഉർദുഗാ​െന ഉദ്ധരിച്ച്​ എ.എഫ്​.പി ന്യൂസ്​ പറഞ്ഞു.

അട്ടിമറി ശ്രമം മുൻകൂട്ടിയറിയുന്നതിൽ രഹസ്യാന്വേഷണ ഏജൻസിക്കുണ്ടായ പരാജയത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത്​ മൂന്നു മാസം അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചതിനെ ന്യായീകരിക്കുകയും വേണ്ടി വന്നാൽ രാജ്യ​ത്ത്​ സാധാരണ നില കൈവരു​ന്നത്​ വ​െ​ര ഫ്രാൻസി​നെപ്പോലെ അടിയന്തരാവസ്​ഥ നീട്ടു​െമന്നും അ​േദ്ദഹം വ്യക്​തമാക്കി. നേരത്തെ അട്ടിമറി ശ്രമവുമായി ബന്ധ​മു​​​ണ്ടെന്ന്​ സംശയിച്ച്​ കസ്​റ്റഡിയിലെടുത്ത 3500 പട്ടാളക്കാരുൾപ്പെടെ 1000 പേരെ തുർക്കി വിട്ടയച്ചിരുന്നു​.