കൊച്ചി: തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ ലോറി ഇടിച്ച് വഴിയാത്രക്കാരന് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ രാത്രിയാണ് അപകടമുണ്ടായത്. തിരുവാങ്കുളം ഭാഗത്തു നിന്നുവന്ന ലോറി കരിങ്ങാച്ചിറയ്ക്കു സമീപത്തുവച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന അജ്ഞാതനെ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടനെ ഇയാളെ തൃപ്പൂണിത്തുറ വികെഎം ആശുപത്രിയിലും അവിടെനിന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ നില വഷളായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ 5.30 ഓടെ മരിക്കുകയായിരുന്നു. മരിച്ചയാള്‍ക്ക് അറുപതിനടുത്ത് പ്രായം തോന്നിക്കും, ഇരുനിറം, താടി പൂര്‍ണമായും നരച്ചിട്ടുണ്ട്.