തൃശൂരില്‍ രണ്ടിടത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

08:45am 23/5/2016
download

തൃശൂര്‍: ജില്ലയിലെ തീരമേഖലയായ എങ്ങണ്ടിയൂരിലും ചേറ്റുവയിലും ഇന്നലെ രാത്രി രണ്ട് സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഏങ്ങണ്ടിയൂരില്‍ ചെമ്പന്‍ വീട്ടില്‍ ശശികുമാര്‍(44), ചേറ്റുവ കോട്ടക്ക് സമീപം പുതിയ വീട്ടില്‍ നാസര്‍ (48) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശശിയുടെ രണ്ട് കാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. ഏങ്ങണ്ടിയൂരിനടുത്ത് പൊക്കുളങ്ങര പാലത്തിന് സമീപം രാത്രി 10.15ഓടെയാണ് ഒരു സംഘം ശശിയെ വെട്ടി വീഴ്ത്തിയത്.

ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശശിയെ പാലത്തിനടുത്ത് ഒളിച്ചിരുന്ന ഒരു സംഘമാണ് വെട്ടിയത്. വെട്ടേറ്റ ശശിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിറകിലെന്ന് സി.പി.എം ആരോപിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ ആക്രമിച്ചവരെ ശശി തിരിച്ചറിഞ്ഞിട്ടുണ്ട്.

പറമ്പില്‍ ആടിനെ കെട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തത്തെുടര്‍ന്ന് ചേറ്റുവയില്‍ സി.പി.എം പ്രവര്‍ത്തകന് പുതിയ വീട്ടില്‍ നാസറിന് വെട്ടേറ്റത്. നെറ്റിയിലാണ് വെട്ട് കൊണ്ടത്. ഇയാളെ ചേറ്റുവ എഫ്.എ.സി പ്രവര്‍ത്തകര്‍ ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 6.30നാണ് സംഭവം.
നാസറിന്‍െറ വീട്ടിനടുത്തുള്ള പറമ്പിന്‍െറ നോട്ടക്കാരനായ വടൂക്കര സ്വദേശി സുരേഷാണ് നാസറിനെ വെട്ടിയത്. ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്.

ഈ പറമ്പില്‍ നാസര്‍ ആടിനെ കെട്ടുന്നത് സുരേഷ് എതിര്‍ത്തിരുന്നു. ഇതേച്ചൊല്ലി നേരത്തെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് ഇതേച്ചൊല്ലി വീണ്ടും തര്‍ക്കമായി. ഇതിനിടയിലാണ് സുരേഷ് വെട്ടുകത്തി എടുത്ത് നാസറിനെ വെട്ടിയത്. വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസത്തെി സുരേഷിനെ കസ്റ്റഡിയിലെടുത്തു.