തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് സമരം

09:24 AM 23/02/2016
download (1)

തൃശൂര്‍: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച പണിമുടക്കും. തൊഴിലാളികളുടെ സംയുക്ത സമരസമിതി നേതൃത്വത്തിലാണ് സമരം. എ.ഡി.എം ഷണ്‍മുഖന്‍, ആര്‍.ടി.ഒ മുരളീധരന്‍, ജില്ലാ ലേബര്‍ ഓഫിസര്‍ എം.വി. ഷീല എന്നിവരുടെ മധ്യസ്ഥതയില്‍ തിങ്കളാഴ്ച ബസുടമകളും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്ത ഉടമകളുടെ പട്ടിക തയാറാക്കാന്‍ പത്തുദിവസം നല്‍കണമെന്ന് എ.ഡി.എം ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ തള്ളി. ദീര്‍ഘദൂര സര്‍വിസ് ഉള്‍പ്പെടെ ജില്ലയിലെ രണ്ടായിരത്തോളം ബസുകള്‍ പണിമുടക്കുമെന്ന് ജില്ലാ റോഡ് ട്രാന്‍സ്‌പോര്‍ട് എംപ്‌ളോയീസ് യൂനിയന്‍ (സി.ഐ.ടി.യു) ജനറല്‍ സെക്രട്ടറി കെ.വി. ഹരിദാസ് പറഞ്ഞു.