തൃശൂർ പാടൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

12:59 PM 21/10/2016
download (6)
തൃശൂർ: പാടൂരിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. തിരുനെല്ലൂർ കളപ്പുരക്കൽ വീട്ടിൽ വിഷ്ണുപ്രസാദിനാണ് (27) വെട്ടേറ്റത്. കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് സി.പി.എം പ്രവർത്തകൻ ശിഹാബിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി വിജയ് ശങ്കറിന്റെ ജ്യേഷ്ഠനാണ് വിഷ്ണുപ്രസാദ്. ഇടിയൻചിറ പാലത്തിനടുത്ത് വെട്ടേറ്റ് ഇരിക്കുന്ന അവസ്ഥയിലാണ് വിഷ്ണുപ്രസാദിനെ കണ്ടത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വൻ പൊലിസ് സാന്നിധ്യ.മുണ്ട്