08:07am 4/6/2016
തെന്നിന്ത്യന്‍ നടന് സിദ്ധാർഥും മലയളത്തിന്റെ ജനപ്രിയ നടൻ ദിലീപും ഒന്നിക്കുന്നു. നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കുമ്മാരസംഭവം എന്ന ചിത്രത്തില്‍ നായകതുല്യമായ കഥാപാത്രമാണ് സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. ദിലീപ് നായകനായ ഏഴ് സുന്ദര രാത്രികളുടെ നിര്‍മാതാക്കളിലൊരാളായിരുന്നു രതീഷ് അമ്പാട്ട്. മുരളിഗോപി തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം സിദ്ധാര്‍ഥ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. സിനിമക്കായി താൻ തന്നെയാകും ഡബ്ബ് ചെയ്യുകയെന്നും സിദ്ധാർത്ഥ് കുറിച്ചു.