തെരഞ്ഞെടുപ്പ് ഒട്ടത്തില്‍ കോണ്‍ഗ്രസ്: യോഗങ്ങള്‍ ഇന്ന് തുടങ്ങും

10:48am

17/02/2016
images (3)

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് ഒരുക്കം ചര്‍ച്ചചെയ്യാന്‍ കെ.പി.സി.സി യോഗങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. ജനരക്ഷായാത്രയും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവും പകന്ന ഉന്മേഷം നഷ്ടപ്പെടുത്താതെ തെരഞ്ഞെടുപ്പ് തയാറെടുപ്പിലേക്ക് കടക്കാനാണ് പാര്‍ട്ടി തീരുമാനം. മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, കെ.പി.സി.സി. ഭാരവാഹികള്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റുമാര്‍, വക്താക്കള്‍ എന്നിവരുടെ സംയുക്തയോഗം ബുധനാഴ്ച വൈകീട്ട് അഞ്ചിനും കെ.പി.സി.സി നിര്‍വാഹകസമിതി യോഗം വ്യാഴാഴ്ചച വൈകീട്ട് മൂന്നിനും ഇന്ദിരഭവനില്‍ ചേരും.

രാഹുലിന്റെ സന്ദര്‍ശനത്തിനു പിന്നാലെ സംസ്ഥാനത്തത്തെിയ ഗുലാംനബി ആസാദ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരോട് ഡല്‍ഹിയിലത്തൊന്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഇവരെ അടിയന്തരമായി വിളിപ്പിച്ചതെന്നാണ് സൂചന.

എന്നാല്‍, നിയമസഭയില്‍ ബജറ്റിനും വോട്ട്ഓണ്‍ അക്കൗണ്ടിനും മറുപടി പറയേണ്ടത് മുഖ്യമന്ത്രിയായതിനാല്‍ സംസ്ഥാന നേതാക്കളുടെ ആവശ്യപ്രകാരം ഡല്‍ഹി കൂടിക്കാഴ്ച ഒഴിവാക്കി. ഇനി നേതൃയോഗങ്ങള്‍ക്ക് ശേഷമായിരിക്കും നേതാക്കള്‍ സോണിയയെ കാണാന്‍ ഡല്‍ഹിയിലേക്ക് പോകുക.