തെരഞ്ഞെടുപ്പ് ഫലമറിയാന്‍ പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ്

12.21 AM 18-05-2016
warangal_mp_by_election_results_live_2015
വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭ്യമാകും. അന്തിമ ഫല പ്രഖ്യപനം വരെ കൃത്യതയോടെ വിവരങ്ങള്‍ അറിയാവുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനടിസ്ഥാനത്തില്‍ ഓരോ മുന്നണിയുടെയും ലീഡ് , സീറ്റ് നില എന്നിവ പി.ആര്‍.ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ് നില ഇതിനുപുറമേ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ട്, തുടങ്ങി വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏറ്റവും ആദ്യം ലഭിക്കും.
വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍, ഓരോ പത്തുമിനിട്ടിനിടയിലും റേഡിയോ ബുളളറ്റിനുകള്‍ എന്നിവയും വോട്ടെടുപ്പു സംബന്ധിച്ച് വിവരങ്ങള്‍ ക്യത്യതയൊടെ ഉപഭോക്താക്കള്‍ക്കെത്തിക്കും. വോട്ടെണ്ണല്‍ ദിവസമായ 19ന് രാവിലെ എട്ടുമുതല്‍ ഈ സേവനം ലഭ്യമാകും ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി) എന്നിവയുടെ സാങ്കേതിക സഹായത്തോടെ തിരഞ്ഞെടുപ്പു കമ്മീഷനുമായി സഹകരിച്ചാണ് പി.ആര്‍.ഡി ലൈവ് വോട്ടെടുപ്പു പ്രത്യേക വാര്‍ത്തകള്‍ നല്‍കുന്നത്. അന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള സ്മാര്‍ട്ട് ഫോണില്‍ ജഞഉഘകഢഋ ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്.