തെരുവുനായ്ക്കള്‍ ഒമാനിലെ ജീവിതം ദുസഹമാക്കുന്നു

07:22pm 23/7/2016
download (10)
മസ്‌ക്കറ്റ്: ഒമാനില്‍ തെരുവുനായ്ക്കള്‍ ജനജീവിതം ദുസഹമാക്കുന്നതായി റിപ്പോര്‍ട്ട്. പേവിഷബാധയുള്ള നായ്ക്കള്‍ ആളുകളെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഖസബ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇവിടെ അടുത്തകാലത്തായി പ്രശ്‌നം ഗുരുതരമായതായും താമസക്കാര്‍ പറയുന്നു. പൊതുനിരത്തിലെ നായ്ക്കളുടെ ശല്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയകളിലും വിമര്‍ശനം ഉയരുന്നുണ്ട്.