തെരുവ്​ നായകളെ മരുന്ന്​ കുത്തിവെച്ച്​ കൊല്ലും :മന്ത്രി ജലീൽ

04:20 PM 23/08/2016
images
തിരുവനന്തപുരം: ആക്രമണകാരികളായ തെരുവ്​ നായകളെ മരുന്ന്​ കുത്തിവെച്ച്​ കൊല്ലാൻ രേഖാമൂലം അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ്​ തദ്ദേശ സ്​ഥാപനങ്ങൾക്ക്​ നൽകുമെന്ന്​ മന്ത്രി കെ.ടി ജലീൽ. ഇതിന്​ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. തദ്ദേശ സ്​ഥാപനങ്ങളിലെ തനത്​ ഫണ്ട്​ മതിയാവില്ലെങ്കിൽ പ്ലാൻഫണ്ടിൽ നിന്ന്​ ഇതിനുള്ള ചെലവ്​ കണ്ടെത്താമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മനുഷ്യ​െൻറ ജീവനാണ്​ സർക്കാർ വിലനൽകുന്നത്​. തദ്ദേശ സ്​ഥാപനങ്ങൾ വഴി ഇന്നുതന്നെ ഇത്​ സംബന്ധിച്ച നിർദേശം നൽകും. മൂന്ന്​ ബ്ലോക്കുകൾക്ക്​ ഒരു വന്ധ്യംകരണ യൂനിറ്റ്​ എന്ന നിലയിൽ ആരംഭിക്കുമെന്നും ഇവിടെ മൃഗ ഡോക്​ടറുമാരുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.