തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത്​ രണ്ടു കിലോമീറ്റർ

12:16 PM 19/12/2016
images
ഹൈദരാബാദ്​: തെലങ്കാനയിൽ ബോണറ്റിൽ കുരുങ്ങിയ മൃതദേഹവുമായി കാർ ഒാടിയത്​ രണ്ടു കിലോ മീറ്റർ. തെലങ്കാനയിലെ മഹ്​ബുബ്​നഗറിലെ അഡകുൽ ഗ്രാമത്തിൽ ദേശീയപാതയിലാണ്​ സംഭവം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിനെ ഇടിക്കുകയും പിറകിലുണ്ടായ സ്​ത്രീ തെറിച്ച്​ ബോണറ്റിൽ കുരുങ്ങുകയുമായിരുന്നു.
ഗജുലാപേക്ക്​ സ്വദേശി മഹേശ്വരമ്മ (45) ആണ്​ ദാരുണമായി മരിച്ചത്​. അപകടത്തിൽ ഭർത്താവ്​ തുർപു സിദ്ധിലിംഗ(50) ത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗതയിലെത്തിയ ഹുണ്ടായ്​ ​െഎ 10 കാർ ബൈക്കിനെ ഇടിച്ച്​ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക്​ ഒാടിച്ചിരുന്ന സിദ്ധിലിംഗ റോഡരികിലേക്ക്​ തെറിച്ചു വീണെങ്കിലും മഹേശ്വരമ്മ കാറി​െൻറ ബോണറ്റിലേക്ക്​ വീണ്​ അതിൽ കുരുങ്ങുകയായിരുന്നു. എന്നാൽ ഡ്രൈവർ കാർ നിർത്താതെ അതിദൂരം മുന്നോട്ടു പോയി. രണ്ടു കിലോമീറ്ററിനു ശേഷം കാർ ഉപേക്ഷിച്ച്​ കടന്നു കളയുകയായിരുന്നു.

അതീവ ഗുരുതരാവസ്ഥയിലുള്ള സിദ്ധലിംഗത്തെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക്​ മാറ്റി. മഹേശ്വരമ്മയുടെ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി മഹ്​ബുബ്​നഗർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാർ ഉടമക്കും ഡ്രൈവർക്കും വേണ്ടി തെരച്ചിൽ തുടരുകയാണ്​.