തെലുങ്കാനയിലെ കോണ്‍ഗ്രസ് നേതാവിന് വെടിയേറ്റു

06:11 PM 13/8/2016
download (2)
ഹൈദരാബാദ്: തെലുങ്കാനയിലെ സെക്കന്തരാബാദില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് യാദഗിരിക്ക് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ആറു തവണ വെടിയേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെക്കന്തരാബാദിലെ ബോവെന്‍പള്ളിയിലെ വച്ചാണ് ആക്രമണം നേരിട്ടത്. ബൈക്കിലെത്തിയ അക്രമികള്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വെടിവയ്പ്പിന്റെ കാരണം അറിവായിട്ടില്ല.