തെലുങ്കാനയില്‍ രണ്ടു ഗുണ്ടാ നേതാക്കളെ സുരക്ഷ സേന വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

11:50AM 8/8/2016

images (2)
ഹൈദരാബാദ്: മെഹ്ബുബ് നഗറിലെ ഷാദ്‌നഗറില്‍ തെലുങ്കാന പോലീസും എന്‍ഐഎയും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഇവരെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ ഭുവനഗിരി സ്വദേശിയായ മുന്‍ നക്‌സലേറ്റ് നയീം ആണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഷാദ്‌നഗറിലുള്ള മില്ലേനിയം ടൗണ്‍ഷിപ്പിലായിരുന്നു ഏറ്റുമുട്ടലില്‍ നടന്നത്. പ്രദേശത്തെ വീടു വളഞ്ഞു സംയുക്ത സേന ഏറ്റുമുട്ടല്‍ നടത്തുകയായിരുന്നു. പ്രദേശത്ത് സ്ഥിതിഗതികള്‍ ശാന്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്നും വെടിയൊച്ചയും മറ്റും കേള്‍ക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഹൈദരാബാദില്‍ സന്ദര്‍ശനം നടത്തിയിരുന്നു.