തെലുങ്കിലെ മലരിന്റെ ദൃശ്യങ്ങള്‍ പുറത്തിറങ്ങി

07:40 pm 29;08;2016

മലരേ’ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണിത്പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലെ ആദ്യഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങി. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ‘മലരേ’ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണിത്. രാജേഷ് മുരുകേശന്‍ ഈണമിട്ട ‘എവരേ’ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് നിവിന്‍ പോളി, സായി പല്ലവിതുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ‘പ്രേമം’ 2015 ല്‍ മലയാളത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. തെലുങ്കിൽ ചന്ദു മൊണ്ടേട്ടിയാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. നാഗാര്‍ജുനയുടെ മകന്‍ അക്കിനേനി നാഗചൈതന്യയാണ് നിവിന്‍ പോളിയുടെ വേഷം അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനാണ് പല്ലവി അവതരിപ്പിച്ച മലരായെത്തുന്നത്.