തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് സരിത സോളര്‍ കമ്മിഷന് കൈമാറി

01:25pm 09/2/2/016

images

കൊച്ചി :തെളിവുകള്‍ അടങ്ങിയ പെന്‍ഡ്രൈവ് സരിത സോളര്‍ കമ്മിഷന് കൈമാറി സോളര്‍ കേസില്‍ അന്തിമ റിപ്പോര്‍ട്ട് വൈകിയേക്കാമെന്ന് കമ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന
സാഹചര്യത്തില്‍ കൂടുതല്‍ പേരെ വിളിപ്പിക്കേണ്ടിവരുമെന്ന് കമ്മിഷന്‍ പറഞ്ഞു. എന്തെങ്കിലും എഴുതി കവറിലിട്ട്
നല്‍കിയിട്ട് കാര്യമില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. അതേസമയം, കമ്മിഷനു സരിത എസ്.നായര്‍
മുദ്രവച്ച കവറില്‍ വീണ്ടും തെളിവുകള്‍ കൈമാറി. കവറില്‍ പെന്‍ഡ്രൈവാണെന്നും ഇനിയും കൂടുതല്‍ തെളിവുണ്ടെന്നും ഇനിയും വൈകാന്‍ പറ്റില്ലെന്ന് കമ്മിഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നു ദിവസത്തിനകം കൂടുതല്‍ തെളിവ് എത്തിക്കാമെന്ന് സരിത അറിയിച്ചു.