12:07pm 28/06/2016
ജിദ്ദ: മൊബൈല്‍ കടകളില്‍ സൗദിവത്കരണം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായി തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് തൊഴില്‍ വകുപ്പും മാനവ വിഭവ ശേഷി വകുപ്പും സംയുക്തമായി ഒരുക്കിയ മൊബൈല്‍ വിവര കേന്ദ്രം ജിദ്ദയിലത്തെി. പ്രത്യേകം അലങ്കരിച്ച ബസിലാണ് കൗണ്ടറുകള്‍ ഒരുക്കിയിരിക്കുന്നത്.
ഉച്ച കഴിഞ്ഞ 2.30 വരെ മൊബൈല്‍ യൂനിറ്റില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകും.
ചൊവ്വാഴ്ച കൂടി സേവനം ജിദ്ദയിലുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ മേഖലകളില്‍ ലഭ്യമായ തൊഴിലുകള്‍, വിവിധ കോഴ്സുകള്‍, പരിശീലന കേന്ദ്രങ്ങള്‍, അറ്റകുറ്റപ്പണികള്‍ക്കായുള്ള കേന്ദ്രങ്ങള്‍, കസ്റ്റമര്‍ കെയര്‍ സര്‍വീസ് എന്നീ വിശദാംശങ്ങളാണ് മൊബൈല്‍ യൂനിറ്റിലുള്ളത്.