തൈക്കുടം ബ്രിഡ്­ജ്­ മ്യൂസിക് മെഗാ ഷോ ശനിയാഴ്ച്ച

09:06 am 1/10/2016
Newsimg1_78224595
ഷിക്കാഗോയിലെ സംഗീത പ്രേമികള്‍ ആകാംഷാഭരിതരായി കാത്തിരുന്ന തൈക്കുടം ബ്രിഡ്­ജ്­ മ്യൂസിക് മെഗാ ഷോ ഒക്ടോബര്‍ ഒന്നാം തീയതി ശനിയാഴ്ച്ച ഒസ്വീഗോ ഈസ്റ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ശുദ്ധസംഗീതത്തിനു നൂതനമായ അവതരണശൈലി കൊണ്ട് വേറിട്ട ആസ്വാദന മുഖം പ്രദാനം ചെയ്തു ലോകപ്രശസ്തമായി മാറിക്കൊണ്ടിരിക്കുന്ന തൈക്കുടം ബ്രിഡ്ജിന്റെ സംഗീത സന്ധ്യയ്ക്കു അഭൂതപൂര്‍വമായ പ്രതികരണമാണ് ഷിക്കാഗോയിലെ സഹൃദയ സമൂഹം നല്‍കിയിരിക്കുന്നത്. ഗോവിന്ദ് മേനോന്‍, വിയാന്‍ ഫെര്‍ണാണ്ടസ് , മിഥുന്‍ രാജു, സിദ്ധാര്‍ഥ് മേനോന്‍, പീതാംബരന്‍ മേനോന്‍, വിപിന്‍ ലാല്‍, അനീഷ് കൃഷ്ണന്‍, ബന്‍സാരി, അശോക് നെല്‍സണ്‍, റൂത്തിന്‍ തേജ്, അനീഷ് ടി. എന്‍ , കൃഷ്ണ, നിലാ, അമിത്, രാജന്‍, ഹേമന്ത്, ക്രിസ്റ്റിന്‍ തുടങ്ങിയ സംഗീതജ്ഞരുടെ നേതൃത്വത്തില്‍ ഉള്ള ഈ സംഗീത സന്ധ്യയില്‍ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ ഗാന ശകലങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതാണ്.

ഷിക്കാഗോ കലാക്ഷേത്ര ആതിഥേയത്വം വഹിക്കുന്ന തൈക്കുടം ബ്രിഡ്ജ് ലൈവ് ഇന്‍ ചിക്കാഗോ യിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. Limited tickets available at this time. Buy them at http://chicagokalakshtera.com/events/