തൈക്കുടം ബ്രിഡ്ജ് മ്യൂസിക്­ ഷോ ഷിക്കാഗോയില്‍ ജൂണ്‍ പതിനെട്ടിന്

09:05am 01/5/2016
Newsimg1_8336427
ഷിക്കാഗോ കലാക്ഷേത്രയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 18 ന് ഷിക്കാഗോയില്‍ നടത്തുന്ന തൈക്കുടം ബ്രിഡ്ജ് മ്യൂസിക്­ ഷോയുടെ ടിക്കറ്റ്­ വില്‍പ്പനയുടെ ഔപചാരിക ഉത്ഘാടനം ഏപ്രില്‍ 10 ന് ഷിക്കാഗോയിലെ കലാപ്രേമികളുടെ സഹൃദയ സാന്നിധ്യത്തില്‍ കലാക്ഷേത്രയുടെ വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തപ്പെട്ടു.

ചുരുങ്ങിയ കാലം കൊണ്ട്, വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും, അവതരണ രീതി കൊണ്ടും, ഇന്ത്യ ഒട്ടാകെയുള്ള സംഗീത പ്രേമികളുടെ ഹരമായി മാറിയ മലയാളികളുടെ സ്വന്തം മ്യൂസിക്­ ഗ്രൂപ്പ്­ ആണ് തൈക്കുടം ബ്രിഡ്ജ്. Rock, Reggae, Hindustani, Carnatic, folk തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള സംഗീത ശൈലികളെ സാധാരണക്കാരായ സംഗീതാസ്വാദകരിലേക്ക് എത്തിക്കുന്നതിന് തൈക്കുടം ബ്രിഡ്ജ് മുഖ്യ പങ്കാണ് വഹിച്ചിട്ടുള്ളത്.

ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്­കാരിക സംഘടനയായ കലാക്ഷത്രയുടെ ധനശേഖരണാര്‍ത്ഥം സംഘടിപ്പിചിരിക്കുന്ന ഈ സംഗീത വിസ്മയ സന്ധ്യ ബോളിംഗ് ബ്രൂക്ക് ഹൈസ്കൂള്‍ ആഡിറ്റോറിയ ത്തില്‍ (365 Raider Way, Bolingbrook, IL 60440) ജൂണ്‍ 18, 5:30 നു അരങ്ങേറും. ടിക്കറ്റുകള്‍ www.chicagokalakshethra.com എന്ന വെബ്­ സൈറ്റില്‍ നിന്നും, മലയാളി ഗ്രോസറി ഷോപ്പുകളില്‍ നിന്നും വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ­ 630 917 3499, 331 452 2316, 773 595 1212