തോണ്ടുപറമ്പില്‍ കുരുവിള മാത്യൂ നിര്യാതനായി

09:30 5/10/2016

നിബു വെള്ളവന്താനം
Newsimg1_17682283
ഹൂസ്റ്റണ്‍: തിരുവല്ല തെങ്ങേലില്‍ തോണ്ടുപറമ്പില്‍ റിട്ട:സൈനിക ഉദ്യോഗസ്ഥന്‍ കുരുവിള മാത്യൂ (ബാബു­ 56) നിര്യാതനായി. വെണ്‍പാല സെന്റ്‌ജോര്‍ജ് ക്‌നാനായ സഭാംഗവും സാമുഹിക പ്രവര്‍ ത്തകനും പ്രവാസിമലയാളിയുമായിരുന്നു പരേതന്‍. ഭാര്യ ശോശാമ്മ മാത്യൂ (ജെയ്‌നി) പീലിത്തറ കുടുംബാഗമാണ്. സംസ്ക്കാര ശുശ്രുഷ 6നു വ്യാഴാഴ്ച 3മണിക്ക് വെണ്‍പാല സെന്റ്‌ജോര്‍ജ് ക്‌നാനായ പള്ളിയില്‍ വൈദീക ശ്രേഷ്ടരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. മക്കള്‍: ജെബു മാത്യൂ (യു.കെ), മനു മാത്യൂ. മരുമകള്‍: സോണാ ജെബു (യു.കെ). സഹോദരങ്ങള്‍: തമ്പി, ഷിബു, ബാല, ലിസ്സി, ബേബികുട്ടി. ജാമാതാക്കള്‍: അനിയന്‍ കുഞ്ഞ് ആന്റ് സൂസി (യു.കെ), തങ്കച്ചന്‍ പോഴിമണ്ണില്‍ ആന്റ് തങ്കമ്മ (സൗദി), പി.സി മാത്യൂ അന്റ് ഡെയ്‌സി മാത്യൂ (യു.എസ്.എ). വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനയ്ക്കല്‍ അനുശോചിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 974 703 4393