തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ നായികമാര്‍ ആന്‍ഡ്രിയയും ദീപ്തിസതിയും

12:14pm 21/4/2016
images
അന്നയും റസൂലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ലോഹത്തില്‍ സൂപ്പര്‍താര നായികമാരില്‍ ഒരാളായി മാറുകയും ചെയ്ത ആന്‍ഡ്രിയ ആദ്യമായി മമ്മൂട്ടിക്ക് നായികയാകുന്നു. സൂപ്പര്‍താരം കബഡികളി ഭ്രാന്തനെ അവതരിപ്പിക്കുന്ന പുതിയ ചിത്രം തോപ്പില്‍ ജോപ്പനിലാണ് ആന്‍ഡ്രിയ എത്തുന്നത്. താരം സിനിമയില്‍ കരാര്‍ ഒപ്പിട്ടതായും ഉടന്‍ സിനിമയില്‍ ചേരുമെന്നുമാണ് വാര്‍ത്തകള്‍.
കബഡികളി ഭ്രാന്തനായ ജോപ്പന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. എറണാകുളത്തും പരിസരങ്ങളിലുമായി തുടങ്ങുന്ന സിനിമയില്‍ ആന്‍ഡ്രിയയെ കൂടാതെ മറ്റൊരു നായിക കൂടിയുണ്ട്. ഈ വേഷത്തിലേക്ക് ദീപ്തി സതിയെയാണ് അണിയറക്കാര്‍ കണ്ടു വെച്ചിട്ടുള്ളത്. തോപ്പില്‍ ജോപ്പന്റെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങളിലെ കാമുകിമാരെ രണ്ടു നായികമാര്‍ അവതരിപ്പിക്കും. ജോണി ആന്റണി ഇടവേളയ്ക്ക് ശേഷം സംവിധായകനാകുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. തമാശയ്ക്ക് പ്രധാന്യമുള്ള രീതിയില്‍ നിഷാദ് കോയയാണ് തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.
നാട്ടുമ്പുറത്തെ ഒരു കബഡി ടീമിനൊപ്പം സഞ്ചരിക്കുന്ന കബഡികളി ഭ്രാന്തനായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ അലന്‍ഷിയര്‍ ലേ, സാജു നവോദയ, ശ്രീജിത് രവി എന്നിവരാണ് കബഡികളി ടീമിലെ അംഗങ്ങളായി എത്തുന്നത്.