തോപ്പുംപടിയില്‍ വ്യാജ സിഡി നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്

12.40 AM 15-07-2016
pirated-cd
കാച്ചി തോപ്പുംപടിയില്‍ വ്യാജ സിഡി നിര്‍മ്മാണ കേന്ദ്രത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ പുതിയ സിനിമയുടേതുള്‍പ്പെടെ നിരവധി സിഡികള്‍ പിടിച്ചെടുത്തു. സി.ഡി പകര്‍ത്താന്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. തോപ്പുംപടി ഇന്ദിര ജംഗ്ഷനില്‍ കോലോത്ത് മുക്ക് പുല്ലാം വീട്ടില്‍ ഷെഫീക്കി(41)നെ സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴായ്ച വൈകിട്ടോടെയാണ് ഇന്ദിര ജംഗ്ഷനില്‍ ഇയാള്‍ കുടുംബത്തോടെ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. വീട്ടില്‍ ഒരു ഭാഗത്താണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഉഡ്ത്താ പഞ്ചാബ്, കോഞ്ചെറിംഗ്, ജംഗില്‍ബുക്ക്, മരുത്, വള്ളീം തെറ്റി പുള്ളിം തെറ്റി തുടങ്ങിയ പുതിയ ചിത്രങ്ങളുടേതടക്കമുള്ള സി.ഡികള്‍ പിടിച്ചെടുത്തത്. ഷാഡോ എസ്.ഐ നിത്യാനന്ദ പൈ, പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി അനീഷ്, തോപ്പുംപടി എസ്.ഐ സി ബിനു ഉള്‍പ്പെടെയുള്ള പൊലിസ് സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.