തോമസ് വര്‍ക്കി (95) അറ്റ്‌ലാന്റയില്‍ നിര്യാതനായി

07.18 PM 26-05-2016
cha_thomasvarky_pic
ജോയിച്ചന്‍ പുതുക്കുളം

അറ്റ്‌ലാന്റാ: വൈക്കം വാടയില്‍ തോമസ് വര്‍ക്കി (95) അറ്റ്‌ലാന്റയില്‍ നിര്യാതനായി. സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകാംഗമായ ഇദ്ദേഹം ദീര്‍ഘകാലമായി അറ്റ്‌ലാന്റയില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു.

മറിയാമ്മ തോമസ് ആണു ഭാര്യ മക്കള്‍: കുഞ്ഞമ്മ (യു.എസ്.എ), സിസ്റ്റര്‍ അന്നമ്മ തോമസ് സി.എം.സി (ഇലഞ്ഞിപ്ര), ജോസഫ്, വര്‍ഗീസ്, കൊച്ചുറാണി, തങ്കച്ചന്‍, മാത്യു, തോമസ് (എല്ലാവരും യു.എസ്.എ). മരുമക്കള്‍: ഫ്രാന്‍സീസ്, ലൂസി, വിന്‍സി, ജോണി, റ്റെസി, ആന്‍സി, റീന (എല്ലാവരും യു.എസ്.എ).

പൊതുദര്‍ശനം മെയ് 27-നു വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 8.30 വരെ എറ്റേണല്‍ ഹില്‍ ഫ്യൂണറല്‍ ഹോമിലും (Eternal Hills Funeral Home, 3594 Stone Mountain Highway, Snellville, GA 30039) സംസ്‌കാര ശുശ്രൂഷകള്‍ മെയ് 28-നു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ലോഗന്‍വില്ലിലെ അല്‍ഫോന്‍സാ ദേവാലയത്തിലും തുടര്‍ന്ന് സംസ്‌കാരം എറ്റേണല്‍ ഹില്‍ സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് തോമസ് വാടയില്‍ (സാബു) 770 843 4516, ജോസഫ് തോമസ് വാടയില്‍ (വാവച്ചന്‍) 678 428 5337.