ദക്ഷിണ സുഡാനിൽ ആഭ്യന്തര സംഘർഷം; 115 മരണം

04:38pm 10/07/2016
images (1)
ജൂബ: ദക്ഷിണ സുഡാനിൽ സ്വതന്ത്ര്യ ദിനത്തിലുണ്ടായ ​സംഘർഷങ്ങളിൽ 150 ​േപർ കൊല്ലപ്പെട്ടു. സുഡാൻ പ്രസിഡൻറ്​ സാൽവാ കീറി​നെ പിന്തുണക്കുന്നവരും മുൻ വിമത നേതാവും നിലവ​ിലെ വൈസ്​ പ്രസിഡൻറുമായ റിയക്​ മച്ചറിനെ പിന്തുണക്കുന്നവരും തമ്മിലാണ്​ ഏറ്റുമുട്ടിയത്​. വെള്ളിയാഴ്​ച രാത്രി ആരംഭിച്ച വെടിവെപ്പ്​ ശനിയാഴ്​ചവരെ നീണ്ടതായും അക്രമികൾ സാധാരണക്കാരെയാണ്​ ലക്ഷ്യമിട്ടതെന്നും സുഡാൻ ജനറൽ സ്​റ്റാഫ്​ ചീഫ്​ വക്​താവ്​ അറിയിച്ചു. പ്രശ്​നങ്ങൾ പരിഹരിക്കാൻ ​പ്രസിഡൻറും വൈസ്​ പ്രസിഡൻറും തമ്മിൽ ചർച്ചകൾ നടത്തവെയാണ്​ അക്രമമുണ്ടായത്​.

2011ലാണ്​ സുഡാനിൽ നിന്നും വേർപിരിഞ്ഞ്​ ദക്ഷിണ സുഡാനെന്ന പുതിയ രാജ്യം സ്​ഥാപിക്കപ്പെട്ടത്​​. എന്നാൽ അധികാരം വടംവലിയുടെ ഭാഗമായുള്ള ആഭ്യന്തര യുദ്ധം രാജ്യ​ത്ത്​ രൂക്ഷമാവുകയായിരുന്നു. ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ 50,000 പേർ കൊല്ലപ്പെടുകയും അഞ്ച്​ ലക്ഷത്തോളം പേർ ഭക്ഷണം ലഭിക്കാതെ കൊടിയ ദാരി​​ദ്ര്യത്തിൽ കഴിയുകയുമാണ്​.​