ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 20 മരണം

01.15 PM 11/11/2016
sudanജുബ: സൗത്ത് സുഡാനിലെ യാമ്പിയോയിൽ സർക്കാർ സൈന്യവും സർക്കാർ വിരുദ്ധ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 20 പേർ കൊല്ലപ്പെട്ടു. സർക്കാർ വിരുദ്ധ സേന ജനങ്ങൾക്കുനേരെ ആക്രമണം നടത്തുകയായിരുന്നു എന്നും ഇതിനെ പ്രതിരോധിക്കാനായി സൈന്യം ഇറങ്ങേണ്ടിവരുകയായിരുന്നു എന്നും ഗുംബ്ഡെ സംസ്‌ഥാന വാർത്താവിതരണ മന്ത്രി ജോസഫ് നതാലി സബുൻ പറഞ്ഞു.

രാവിലെ ആറ് മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. ഹായി കുബയിലേക്കെത്തിയ സർക്കാർ വിരുദ്ധസേന ആക്രമണം അഴിച്ചു വിടുകയായിരുന്നു. പോലീസും സർക്കാർ സൈന്യവും ഇവരെ തുരത്തി പ്രദേശത്തിന്റെ പൂർണനിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.