ദത്തുപുത്രിയെ കൊലപ്പെടുത്തിയ ശേഷം ഫ്രഞ്ച് വനിത ജീവനൊടുക്കി

01.11 AM 17-07-2016
police-generic-thinkstock_650x400_41462866108
ഗോവയില്‍ ഫ്രഞ്ച് വനിത ഏഴു വയസുള്ള ദത്തുപുത്രിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. സെവെറീന ഫിക്വേര്‍ഡോ(45) എന്ന ഫ്രഞ്ച് വനിതയാണ് ദത്തെടുത്ത പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കര്‍ണാടകയില്‍ നിന്നു മൂന്ന് വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ദത്തെടുത്തത്.
ഗോവയിലെ അഞ്ജുന കടല്‍തീര ഗ്രാമത്തിലാണ് സംഭവം. സെവെറീനയുടെ ഭര്‍ത്താവ് ഫ്രാന്‍സിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം സെവെറീന ബ്ലെയ്ഡ് ഉപയോഗിച്ച് കഴുത്തിലെ ഞരമ്പു മുറിച്ച് ജീവനൊടുക്കുകയായിരുന്നു. പിറ്റേദിവസം സെവെറീനയുടെ വീട്ടിലെത്തിയ കുടുംബ സുഹൃത്ത് വഴിയാണ് മരണവിവരം പോലീസ് അറിഞ്ഞത്. ഫ്രഞ്ചില്‍ എഴുതിയ സെവെറീനയുടെ ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. കടുത്ത വിഷാദമാണ് സെവെറീനയെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പോലീസ് നിഗമനം.
ടൂറിസ്റ്റ് വിസയിലാണ് സെവെറീന ഗോവയില്‍ താമസിച്ചിരുന്നതെന്ന് അഞ്ജുന പോലീസ് ഇന്‍സ്‌പെക്ടര്‍ പരേഷ് നായിക് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടതിനു അയച്ചു.