ദമാമില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ എയര്‍ഇന്ത്യ എക്‌സ്പ്രസ്‌ വിമാനം നാളെ മുതല്‍ സര്‍വീസ്‌ ആരംഭിക്കും

09:06am 21/5/2016

ചെറിയാന്‍ കിടങ്ങന്നൂര്‍
download (7)
ദമാം: എയര്‍ ഇന്ത്യ എക്‌സ് പ്രസിഡന്റ്‌ ബഡ്‌ജറ്റ്‌ എയര്‍ലൈന്‍ നാളെ മുതല്‍ (ശനി) ദമാമില്‍ നിന്നും കൊച്ചിയിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കും. നാളെ പുലര്‍ച്ചെ അഞ്ച്‌ മണിക്കാണ്‌ ദമാമില്‍ നിന്നും കൊച്ചിയിലേക്ക്‌ ആദ്യ വിമാനം പറന്നുയരുക. ചൊവ്വ ,വ്യാഴം ,ശനി എന്നീ ദിവസങ്ങളില്‍ ആഴ്‌ചയില്‍ മൂന്ന്‌ ദിവസമായിരിക്കും ഇവിടെ നിന്നും കൊച്ചിയിലേക്ക്‌ നേരിട്ട്‌ സര്‍വീസ്‌ നടത്തുകയെന്ന്‌ എയര്‍ ഇന്ത്യാ എക്‌സ് പ്രസ്‌ ദമാം റീജണല്‍ മാനേജര്‍ പ്രമോദ്‌ ഭുന്യാന്‍ അറിയിച്ചു.
170 സീറ്റുകള്‍ ഉളള ഐ 481. നമ്പര്‍ വിമാനം രാത്രി രണ്ട്‌ മണിക്ക്‌ കൊച്ചിയില്‍ നിന്ന്‌തിരിച്ച്‌ പുലര്‍ച്ചെ നാലുമണിയോടെ ദമാമില്‍ എത്തിച്ചേരും.30 കിലോ ബാഗേജും ഏഴ്‌ കിലോ ഹാന്റ്‌ ബാഗുമാണ്‌ യാത്രക്കാര്‍ക്ക്‌ അനുവദിച്ചിട്ടുളളത്‌. എയര്‍ ഇന്ത്യയുടെ സൗദിയില്‍ നിന്നുളള ഏക ബഡജറ്റ്‌ എയര്‍ലൈന്‍ ആണ്‌ ദമാമില്‍ നിന്ന്‌ ആരംഭിക്കുന്നത്‌. പുതിയ സര്‍വീസ്‌ ആരംഭിക്കുന്നതോടെ സൗദിയുടെ കിഴക്കന്‍ പ്രവശ്യയിലെപ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ ഒരു പരുധിവരെ ആശ്വാസമാകും.
കൂടാതെ യാത്രാ നിരക്കും കുറവാണ്‌ വണ്‍വേ ടിക്കറ്റ്‌ നിരക്ക്‌ നികുതി ഉള്‍പ്പെടെ 625 റിയാലും റൗണ്ട്‌ ട്രിപ്പ്‌ ടിക്കറ്റ്‌ നിരക്ക്‌ നികുതി ഉള്‍പ്പെടെ 1100 റിയാലുമാണ്‌. മറ്റ്‌ വിമാന കമ്പനികളുടെ ടിക്കറ്റ്‌ നിരക്കിനേക്കാള്‍ കുറവായതിനാലും റമദാന്‍ ,സ്‌കൂള്‍ അവധിക്കാലം ആഘോഷിക്കുന്നതിന്‌ നാട്ടിലേക്ക്‌ പോകുന്നതിനും ഈ സര്‍വീസ്‌ യാത്രാക്കാര്‍ക്ക്‌ ആശ്വാസം നല്‍കും.നിലവില്‍ ദമാമില്‍ നിന്ന്‌ കോഴിക്കോട്ടേക്കും, മംഗലാപുരത്തേക്കുമാണ്‌ എയര്‍ഇന്ത്യ എക്‌സ് പ്രസ്‌ വിമാനം സര്‍വീസ്‌ നടത്തുന്നത്‌.
.