ദമ്പതികള്‍ ബസിടിച്ച് മരിച്ചു

11:05AM 03/05/2016

download (1)
കൊട്ടിയം: കൊട്ടിയം ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് യാത്രക്കാരായ ദമ്പതികള്‍ മരിച്ചു. ഇന്ന് രാവിലെ 6.30നായിരുന്നു സംഭവം. കല്ലുവാതക്കല്‍ ഏലംകുളം സ്വദേശി അനീഷ്(36), ഭാര്യ ആബിദ(26) എന്നിവരാണ് മരിച്ചത്. രണ്ടുപേരും യോഗ അധ്യാപകരാണ്. എതിര്‍ദിശയില്‍ വന്ന ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു.