ദലിതനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു.

04:08pm 09/07/2016
images (1)
അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിതനായ 42കാരനെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. ഗുജറാത്തിലെ സോദന ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാം സിന്‍ഗ്രാഹിയ എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട 46ഓളം പേര്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. കൃഷിയിടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ് ഗുജറാത്തിലെ പി.ഡി.യു ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാം സിന്‍ഗ്രാഹിയ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. സംഭവത്തില്‍ സോദന ഗ്രാമവാസികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭാത് കരവാന്ദ്ര, ലഖു മെര്‍, നിലേഷ് ബാബര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ ഒളിവിലാണ്. 8,000 ാണ്​ ഗ്രാമത്തിലെ ജനസംഖ്യ. ഇതിൽ 300 കുടുംബങ്ങളും ദലിത്​ വിഭാഗത്തിൽ പെട്ടവരാണ്​.