വാറങ്കല്‍ : ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റത്തിന് യുവാവിനൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍. 22 കാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരിംനഗറിലെ വീണവങ്ക ഗ്രാമാതിര്‍ത്തിയില്‍ ഫെബ്രുവരി 10 ന് നടന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയായ ശ്രീനിവാസന് എന്ന യുവാവിനെ റിമാന്‍ഡ് ചെയ്തപ്പോള്‍ 17 കാരായ കൂട്ടാളികളെ ജുവനെല്‍ ഹോമിലേക്ക് അയച്ചു.
ശ്രീനിവാസനും ഒരു 17 കാരനും യുവതിയെ ഇരയാക്കുമ്പോള്‍ മൂന്നാമനായ 17 കാരന് ദൃശ്യങ്ങള്‍ പകര്‍ത്തി. പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷാ പരിശീലന ക്ളാസ്സില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോള്‍ മൂവരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. മൂവരും പെണ്‍കുട്ടി പഠിക്കുന്ന പരിശീലന ക്ളാസ്സില്‍ പഠിക്കുന്നവരാണ്. ഇരയും കൂട്ടുകാരിയും സിനിമ കണ്ടു മടങ്ങുന്നതിനിടയില്‍ മൂവര്‍സംഘം ഇവരെ ഒരു ചെറുകുന്നിലേക്ക് നയിക്കുകയും സംഗതി പന്തിയല്ലെന്ന് കണ്ട ഇരയുടെ സുഹൃത്ത് ഓടിപ്പോകുകയുമായിരുന്നു. തുടര്‍ന്ന് യുവാവും പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരില്‍ ഒരാളും യുവതിയെ ബലാത്സംഗം ചെയ്തപ്പോള്‍ മറ്റേയാള്‍ അത് സെല്‍ഫോണില്‍ ഷൂട്ട് ചെയ്തെന്നും യുവതി പോലീസിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നു.
മൂന്ന് ദിവസം മുമ്പ് പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ മൂന്ന് പേരെയും ഫെബ്രുവരി 24 ന് കൈകാര്യം ചെയ്ത ശേഷം സമീപത്തെ വാറങ്കല്‍ ജില്ലയിലെ ആശുപത്രിയില്‍ ആക്കി. പിന്നീട് ഇര പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് മൂന്ന് പേര്‍ക്കെതിരേ കേസെടുത്തു. ബലാത്സംഗത്തിന് പുറമേ പട്ടികജാതി പീഡനവും വിവരസാങ്കേതിക ദുരുപയോഗ നിയമവും