ദാവൂദ്‌ ഇബ്രാഹിം പാകിസ്‌താനില്‍ ഇല്ലെന്ന്‌ അബ്‌ദുല്‍ ബാസിത്‌

09:00am 5/6/2016
download (5)
ന്യൂഡല്‍ഹി: ദാവൂദ്‌ ഇബ്രാഹിം പാക്കിസ്‌ഥാനിലില്ലെന്നു ഇന്ത്യയിലെ പാക്ക്‌ ഹൈക്കമ്മിഷണര്‍ അബ്‌ദുല്‍ ബാസിത്‌. പാക്കിസ്‌ഥാനില്‍ ഇല്ലാത്ത ഒരാളെ കൈമാറുമെന്നു ഇന്ത്യ ഒരിക്കലും പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദാവൂദ്‌ എവിടെയാണെന്ന്‌ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണക്കേസുകളില്‍ പെട്ടവരെ പിടികൂടുന്നതിനായി പാക്കിസ്‌ഥാന്‍ നടപടികളെടുക്കുന്നില്ലെന്ന ഇന്ത്യയുടെ ആരോപണത്തിന്‌ പിന്നാലെയാണ്‌ അബ്‌ദുല്‍ ബാസിതിന്റെ പ്രതികരണം. ദാവൂദ്‌ ഇബ്രാഹി പാക്കിസ്‌ഥാനില്‍ ഉണ്ടെന്നതിനുള്ള വിവരങ്ങള്‍ മുന്‍പ്‌ പുറത്തുവന്നിരുന്നു. ദാവൂദിന്റെ പാക്കിസ്‌ഥാനിലെ വീടിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ദേശീയ ചാനലാണ്‌ പുറത്തുവിട്ടത്‌.