ദാവൂദ്‌ ഇബ്രാഹിം ഭീകരാക്രമണത്തിന്‌ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌

09:59am 8/6/2016

download

ന്യൂഡല്‍ഹി: അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിം ഡല്‍ഹിയില്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌. ഇതു സംബന്ധിച്ചു ദാവൂദിന്റെ ഡി-കമ്പനിയുടെ നീക്കങ്ങള്‍ ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഡല്‍ഹിയില്‍ സ്‌ഫോടനത്തിനായി ദാവൂദിന്റെ സംഘം മധ്യപ്രദേശില്‍നിന്നുള്ള ഭീകരരെ നിയോഗിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്‌.
പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ സഹായത്തോടെയാണ്‌ ദാവൂദിന്റെ നീക്കം. ഡല്‍ഹി റയില്‍വേ സ്‌റ്റേഷന്‍, മെട്രോ സ്‌റ്റേഷനുകള്‍, ഇന്ദിരാഗാന്ധി വിമാനത്താവളം, ഡല്‍ഹി നിയമസഭ എന്നിവിടങ്ങളിലാണ്‌ ആക്രമണം നടത്താന്‍ പദ്ധതിയെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ദാവൂദിന്റെ താമസസ്‌ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കറാച്ചിയില്‍നിന്നും ദാവൂദിനെ മാറ്റിയതായും ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ പറയുന്നു.