08:59am 25/5/2016
ന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമിനെ ഉടന്‍ പിടികൂടുമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്തു വിലകൊടുത്തും ദാവൂദിനെ ഇന്ത്യയില്‍ തിരികെയെത്തിക്കുമെന്നും ദാവൂദിനെ പിടികൂടുന്നതിന് വിദേശ ഏജന്‍സികളുടെ സഹായം തേടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
ദാവൂദിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്‌ഥാനുമേല്‍ സമ്മര്‍ദം ശക്‌തമാക്കുമെന്നും ദാവൂദിനെതിരായ എല്ലാ തെളിവുകളുടെയും രേഖകള്‍ പാക്കിസ്‌ഥാന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണിയില്ലെന്നും ഇന്ത്യയിലെ മുസ്ലിം സമൂഹവും അവര്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.