ദാവൂദ് ഇബ്രാഹിം നാളെ മുംബൈയിലുള്ള അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കും. സ്‌കൈപ്പിലൂടെ

01:37 pm 16/8/2016
download (6)
മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിം നാളെ മുംബൈയിലുള്ള അനന്തരവന്റെ വിവാഹത്തില്‍ പങ്കെടുക്കും. പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് സ്‌കൈപ്പിലൂടെയായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക എന്നു മാത്രം. ദാവൂദിന്റെ അനന്തരവന്‍ അലിഷ പാര്‍ക്കര്‍ ആണ് ബുധനാഴ്ച വിവാഹിതനാകുന്നത്.
ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ മകനാണ് അലീഷ. മേമന്‍ കുടുംബവുമായി ബന്ധമുള്ള അയേഷ നാഗനിയെയാണ് അലീഷ വിവാഹംകഴിക്കുന്നത്. ദക്ഷിണ മുംബൈയിലെ റസൂല്‍ മുസ്ലീം പള്ളിയില്‍ നാളെ രാവിലെയാണ് വിവാഹം. തുടര്‍ന്ന് വൈകിട്ട് തുലിപ് സ്റ്റാര്‍ ഹോട്ടലില്‍ വിരുന്നും നടക്കും. മുംബൈയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ് അലീഷ.
വിവാഹ ചടങ്ങുകള്‍ പൂര്‍ണ്ണമായും നിരീക്ഷിക്കാനാണ് മുംബൈ െ്രെകംബ്രാഞ്ചിന്റെ തീരുമാനം. ചടങ്ങിനെത്തുന്ന മുഴുവന്‍ അതിഥികളെയും നിരീക്ഷിക്കും. ദാവൂദുമായി ബന്ധമുള്ളവര്‍ എത്തുന്നുണ്ടോയെന്ന് അറിയാനാണിത്.
1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതിയായ ദാവൂദ് പാകിസ്താനിലുണ്ടെന്നാണ് ഇന്ത്യയ്ക്ക് ലഭ്യമായ വിവരം. ഇയാളെ പിടികൂടി ഇന്ത്യക്ക് കൈമാറണമെന്ന് നിരന്തരമായി സര്‍ക്കാര്‍ പാകിസ്താനോട് ആവശ്യപ്പെടുന്ന വിഷയമാണ്‌