ദാവൂദ് ഇബ്രാഹിമിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

10.07 AM 02-09-2016
dawood_0109
മുംബൈ സ്‌ഫോടനക്കേസില്‍ ഇന്ത്യ തെരയുന്ന അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തിന്റെ പകര്‍പ്പ് ബ്രിട്ടന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് അയച്ചുനല്‍കി. കഴിഞ്ഞമാസം 22ന് ദേശീയ അന്വേഷണ ഏജന്‍സിയും ദാവൂദിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പാക്കിസ്ഥാനില്‍ ദാവൂദിന് ആറു താമസസ്ഥലങ്ങള്‍ ഉണ്ടൈന്ന് യുഎസ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സിബിഐ കുറ്റപത്രം ഫയല്‍ ചെയ്യുന്നത്.