ദിയ ലിങ്ക് വിന്‍സ്റ്റാറിന്റെ ഉത്രാടപ്പൂവ് എന്ന വീഡിയോ ആല്‍ബം പൂര്‍ത്തിയായി ; പ്രോമോ കാണാം

09:39am 9/8/2016
Newsimg1_20575720
ഡബ്ലിന്‍: യൂറോപ്പില്‍ അയര്‍ലണ്ട്, സ്വിറ്റ്‌­സര്‍ലന്‍ഡ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സുകളായ കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ നിരവധി തവണ വിജയിയായ ദിയ ലിങ്ക് വിന്റാറിന്റെ ഓണം അടിസ്ഥാനമാക്കിയുള്ള ആല്‍ബത്തിന്റെ ചിത്രീകരണം എറണാകുളം ജില്ലയിലെ പിറവത്തിന് സമീപമുള്ള പാഴൂര്‍, ആമ്പല്ലൂര്‍, തൃപ്പക്കുടം, എടാട്ടുപയല്‍, മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.

തിരുവോണത്തിന്റെ പ്രാധാന്യവും കേരളിയ സംസ്­കാരവും വിളിച്ചുണര്‍ത്തുന്ന ഈ ആല്‍ബം മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തിരുവാതിര, കളരിപ്പയറ്റ് തുടങ്ങി മറ്റ് കലാരൂപങ്ങളും കാണിക്കുന്നു. തുമ്പയും തുളസിയും മുക്കുറ്റിയും മാവേലിയും ആര്‍പ്പുവിളികളുമായി കേരള സംസ്­കാരം നിറഞ്ഞ് നില്‍ക്കുന്ന ഈ ആല്‍ബം വളരെ ശ്രദ്ധേയമാണ്.

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് രംഗത്ത് യൂറോപ്പില്‍ ശ്രദ്ധേയയായ ദിയ ലിങ്ക് വിന്‍സ്റ്റാര്‍ അയര്‍ലണ്ടിലെ നാഷണല്‍ ടെലിവിഷന്‍ ചാനലായ ഞഠഋല്‍ നിരവധി തവണ പരിപാടികള്‍ അവതരിപ്പിക്കുകയും, ഇന്ത്യന്‍ പ്രധാനമന്ത്രി നരന്ദ്ര മോദിയുടെ ഡബ്ലിനിലെ സ്വീകരണവേദിയില്‍ കുച്ചിപ്പുടിയും, അയര്‍ലണ്ട് പ്രസിഡന്റ് മൈക്കിള്‍ ഹിഗ്ഗിന്‍സിന്റെ കൊട്ടാരത്തില്‍ ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.