ദിലീപിന്റെ നായിക’എലി’.

08:47 am 11/9/2016
images (8)
അനുരാഗത്തിന്‍ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ ‘എലി’യെ ഓര്‍മ്മയില്ലേ. ആദ്യ ചിത്രത്തിലൂടെ തന്നെ, ‘എലി’യെന്ന നായികയായി മികച്ച പ്രകടനം നടത്തിയ രജിഷയെ കുറിച്ചാണ് പറയുന്നത്. ഇതാ ഇപ്പോള്‍ രജിഷ ദിലീപിന്റെ നായികയായി അഭിനയിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത.
ബിജു അരൂക്കുറ്റി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. വൈ വി രാജേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തൃശൂരാണ് പ്രധാന ലൊക്കേഷന്‍.