ദുബായ്-അബുദാബി ഹൈപ്പര്‍ ലൂപ്പിന്റെ വിശദാംശങ്ങള്‍ ഇന്ന് പുറത്തുവിടും

11:56 am 8/11/2016
hyperloop-654x308

ദുബായ്: ദുബായ്-അബുദാബി റൂട്ടില്‍ വരാന്‍ പോകുന്ന അതിവേഗ ഗതാഗത മാര്‍ഗമായ ഹൈപ്പര്‍ ലൂപ്പിന്റെ വിശദാംശങ്ങള്‍ നാളെ പുറത്ത് വിടും. വെറും 12 മിനിറ്റ് കൊണ്ട് ഹൈപ്പര്‍ലൂപ്പ് വഴി അബുദാബിയില്‍ എത്താന്‍ കഴിയും.

അതിവേഗ ഗതാഗത മാര്‍ഗമായ ഹൈപ്പര്‍ലൂപ്പിന്റെ ഡിസൈനും മറ്റ് കാര്യങ്ങളും ചൊവ്വാഴ്ചയാണ് പുറത്തിറക്കുന്നത്.
ദുബായ്-അബുദാബി റൂട്ടിലാണ് പ്രാരംഭ ഘട്ടത്തില്‍ ഹൈപ്പര്‍ലൂപ്പ് ആരംഭിക്കാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. നിലവിലുള്ളവയില്‍ വച്ച്‌ ഏറ്റവും വേഗതയേറിയ ഗതാഗത മാര്‍ഗമായിരിക്കും ഇത്. മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയിലാണ് ഹൈപ്പര്‍ ലൂപ്പ് സഞ്ചരിക്കുക. ദുബായില്‍ നിന്ന് അബുദാബിയില്‍ എത്താന്‍ വെറും പന്ത്രണ്ട് മിനിറ്റ് മാത്രം മതി.
റോഡിന് പകരം ഇരുപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന നീളന്‍ കുഴല്‍ സ്ഥാപിച്ചാണ് ഹൈപ്പര്‍ലൂപ്പ് യാത്രയ്ക്കുള്ള പാത ഒരുക്കുന്നത്. ഈ കുഴലിനകത്താണ് അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങള്‍ സജ്ജമാക്കുക. പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗത രംഗത്ത് വന്‍ കുതിച്ച്‌ ചാട്ടമാണ് യു.എ.ഇയില്‍ ഉണ്ടാവുക. ഭാവിയില്‍ മറ്റ് പ്രദേശങ്ങളിലേക്ക് കൂടി ഈ സംവിധാനം വ്യാപിപ്പിച്ചാല്‍ യാത്രാസമയത്തില്‍ കനത്ത കുറവ് വരുത്താനാകും.
ദുബായില്‍ നിന്ന് സൗദി അറേബ്യയിലെ റിയാദിലേക്ക് 48 മിനിറ്റിലും ഖത്തറിലെ ദോഹയിലേക്ക് 23 മിനിറ്റിലും എത്താനാകും. വെറും 27 മിനിറ്റ് കൊണ്ട് ദുബായില്‍ നിന്ന് മസ്ക്കറ്റിലെത്താം. ഗതാഗത രംഗത്ത് വന്‍ കുതിച്ച്‌ ചാട്ടം നടത്തുന്ന അതിവേഗ ഗതാഗത മാര്‍ഗത്തിന്റെ വിശദ വിവരങ്ങള്‍ക്കായി കാത്തിരിക്കുക.