06:38 PM 11/09/2016
ദുബൈ: ദുബൈയിൽ കാണാതായ ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ മൃതദേഹം അൽഖൂസിലെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തി. സന്ദർശക വിസയിൽ ജോലി തേടിയാണ് സന്തോഷ് ഈ മാസം മൂന്നിന് ദുബൈയിലെത്തിയത്. അൽഖൂസ് മാളിനടുത്തുള്ള കാറ്ററിംഗ് കമ്പനിയിൽ പാചകക്കാരനായി ജോലി ലഭിച്ചു. ആറാം തിയതി ജോലി കഴിഞ്ഞ് ഇറങ്ങിയ സന്തോഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിലാണ് മോർച്ചറിയിൽ മൃതദേഹം ഉള്ളതായി വിവരം ലഭിച്ചത്. ഏഴിന് അൽഖൂസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സന്തോഷിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മരണകാരണം വ്യക്തമല്ല