ദുബൈ അപകടം: എമിറേറ്റ്സ് യാത്രക്കാര്‍ക്ക് 7000 ഡോളര്‍ നഷ്ടപരിഹാരം

01:26 AM 11/08/2016
download (12)
ദുബൈ: ആഗസ്റ്റ് മൂന്നിന് ദുബൈ വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എമിറേറ്റ്സ് വിമാനത്തിലെ എല്ലാ യാത്രക്കാര്‍ക്കും കമ്പനി 7000 ഡോളര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തീപിടിത്തത്തില്‍ ബാഗേജ് നഷ്ടപ്പെട്ടതിന് 2000 ഡോളറും മറ്റ് വിഷമതകള്‍ക്ക് 5000 ഡോളറുമാണ് നല്‍കുക. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് വന്ന എമിറേറ്റ്സ് ഇ.കെ 521 വിമാനമാണ് ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങി തീപിടിച്ചത്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം 300 പേരും അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വിമാനത്തിന്‍െറ തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂഷി മരിച്ചിരുന്നു.