തെന്നിന്ത്യന്‍ ഭാഷകളിലേക്കും ഹിന്ദിയിലേക്കും റീമേയ്ക്ക് ചെയ്തതിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം കടല് കടക്കുന്നു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ത്രില്ലര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ റീമേയ്ക്ക് ഒരുങ്ങുന്നു. സിംഹളീസ് ഭാഷയിലാണ് ചിത്രം റീമേയ്ക്ക് ചെയ്യുന്നത്.
ഹരിചന്ദ്ര പോലെയുള്ള പ്രശസ്ത ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീലങ്കന്‍ സംവിധായകന്‍ രവിയാണ് ചിത്രത്തിന്റെ സിംഹളീസ് പതിപ്പ് ഒരുക്കുന്നത്. തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ വെങ്കിടേഷും കന്നഡയില്‍ രവിചന്ദ്രനും ഹിന്ദിയില്‍ അജയ് ദേവ്ഗണുമാണ് നായക വേഷം കൈകാര്യം ചെയ്തത്. പ്രശസ്ത നടന്‍ ജാക്സണ്‍ ആന്തണിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വേഷം അഭിനയിക്കുന്നത്.