ദേവസ്വം ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖ അനുവദിക്കില്ല -കടകംപള്ളി

04:25 PM 29/08/2016
images (4)
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖ അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക അകറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ആചാരങ്ങളുടെയും വിശ്വാസത്തിന്‍റെയും കേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. വിശ്വാസികളെ അകറ്റി ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കാനും സാമൂഹ്യ വിരുദ്ധ കേന്ദ്രങ്ങളാക്കാനും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാടിന്‍റെ മതേതര സ്വഭാവവും സമാധാന അന്തരീക്ഷവും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. കര്‍ശന നടപടികള്‍ സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.