ദേവസ്വം റിക്രൂട്ട്​മെൻറ്​ ബോർഡ്​ പിരിച്ചുവിടും; നിയമനങ്ങൾ പി.എസ്​.സിക്ക്​ – കടകംപള്ളി സുരേന്ദ്രൻ

05:22 PM 28/05/2016
Fwd_-CPI-M-_GB3_25_2289090f
തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ഒഴിവുകളിലേക്ക്​ നിയമനം നടത്താൻ രൂപീകരിച്ച ദേവസ്വം റി​ക്രൂട്ട്​മെൻറ്​ ബോർഡ്​ പിരിച്ചുവി​ടുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം നിയമനങ്ങൾ പിഎസ്​സിക്ക്​ വിടാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞതായി സ്വകാര്യ ചാനലുകൾ റിപ്പോർട്ട്​ ചെയതു.

തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകൾക്കു കീഴിലെ ക്ഷേത്രങ്ങളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക്​ നിയമനം നടത്തുന്നതിനായി കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറാണ്​ ദേവസ്വം റിക്രൂട്ട്​മെൻറ്​ ബോർഡ്​ രൂപീകരിച്ചത്​.

അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ ബോർഡ്​ രൂപീകരിച്ചതെന്ന്​ കടകംപള്ളി പറഞ്ഞു. പി.എസ്.​സിയിലെ ഒരു വിഭാഗത്തിന്​ കൈകാര്യം ചെയ്യാനുള്ള ജോലി മാത്രമാണ്​ ബോർഡിനുള്ളത്​. മുൻ ഡിജിപി ചന്ദ്രശേഖരനായിരുന്നു ബോർഡി​െൻറ ചെയർമാൻ. സെക്രട്ടറി റാങ്കിലുള്ള ശമ്പളം വാങ്ങുന്ന ചെയർമാനു പുറമെ നാല്​ ഉദ്യോഗസ്ഥർ വേറെയുമുണ്ട്​. സർക്കാറിനെ സംബന്ധിച്ചട​ുത്തോളം ദേവസ്വം ​നിയമന ബോർഡ്​ ഒരു​ വെള്ളാനയാണ്​. കഴിഞ്ഞ എൽഡിഎഫ്​ സർക്കാറി​െൻറ കാലത്ത്​ ​നിയമനങ്ങൾ നടത്തിയിരുന്നത്​ പി.എസ്​.സിയാണെന്നും അദ്ദേഹം പറഞ്ഞു.