ദേശവിരുദ്ധ പ്രവർത്തനം: കശ്മീരിൽ 12 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

12:40 PM 20/10/2016
download (12)
ശ്രീനഗർ: ദേശവിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ടതിന് കശ്മീർ സർക്കാർ 12 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കശ്മീർ യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് റജിസ്ട്രാറും പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ റവന്യൂ, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഭക്ഷ്യ വിതരണം എന്നീ ഡിപ്പാർട്ടുമെന്‍റുകളിലെ ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.

ഉദ്യോഗസ്ഥരുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് സംസ്ഥാന പൊലീസാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്. തുടർന്ന് ആരോപണ വിധേയരെ പിരിച്ചുവിടാൻ ചീഫ് സെക്രട്ടറി വിവിധ ഡിപ്പാർട്ടുമെന്‍റുകൾക്ക് നിർദേശം നൽകുകയായിരുന്നു. പിരിച്ചുവിട്ടവരിൽ ചിലർ അറസ്റ്റിലാണെന്നും അധികൃതർ അറിയിച്ചു.