ദേശീയപാതക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കും- ജി. സുധാകരൻ

12:18pm 18/07/2016
download
തിരുവനന്തപുരം: ദേശീയപാതക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില ഉറപ്പാക്കാന്‍ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ദേശീയപാതകൾ രണ്ട് വര്‍ഷത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ തര്‍ക്കമുള്ള സ്ഥലങ്ങളില്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.