ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവം; ഫാറൂഖ് അബ്ദുള്ള മാപ്പ് പറഞ്ഞു

06:39pm 28/5/2016
national-anthem-of-india
ന്യൂഡല്‍ഹി: ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ നാഷണല്‍ കോണ്‍ഫ്രണ്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള മാപ്പ് പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ഫാറൂഖ് അബ്ദുള്ള ഫോണില്‍ സംസാരിച്ചത്.
രാജ്യത്തെ ബോധപൂര്‍വം അവഹേളിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും സംഭവത്തില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഫാറൂഖ് അബ്ദുള്ള മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തു വന്നത്.