ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

11:20 AM 04/05/2016
download (5)
ന്യൂഡല്‍ഹി: 63മത്‌ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിതരണം ചെയ്തു. മികച്ച നടനുള്ള അവാര്‍ഡ് അമിതാഭ് ബച്ചനും നടിക്കുള്ള അവാര്‍ഡ് കങ്കണ റനൗട്ടും ഏറ്റുവാങ്ങി. പ്രമുഖ താരവും സംവിധായകനുമായ മനോജ് കുമാറിന് ദാദാ സാഹേബ് ഫാല്‍കേ പുരസ്കാരം സമ്മാനിച്ചു. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, തിരക്കഥാകൃത്ത് ജൂഹി ചതുര്‍വേദി, ഹിമാന്‍ഷു ശര്‍മ തുടങ്ങിയവരും അവാര്‍ഡ് എറ്റുവാങ്ങി.